Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

ബസ് സര്‍വീസിന് അനുമതി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ബസ് സര്‍വ്വീസുകള്‍ പുന:രാരംഭിച്ചു

സ്വകാര്യ ബസുകള്‍ക്ക് ഉപാധികളോടെ സര്‍വീസ് നടത്താന്‍ അനുമതി. ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്താനാണ് ഗതാഗത വകുപ്പ് അനുമതി നല്‍കിയത്. ഇതനുസരിച്ച് നാളെ ഒറ്റയക്ക നമ്പറിലുള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തരുതെന്നും നിര്‍ദേശം നല്‍കി.

കെ എസ് ആര്‍ ടി സി ഇന്നുമുതല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകളുടെ എണ്ണവും കൂട്ടും.ലോക്ഡൗണോ ട്രിപ്പിള്‍ ലോക്ഡൗണോ ഉള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല.

യാത്രക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തും. സമ്പൂര്‍ണ ലോക്ഡൗണുള്ള ശനിയും ഞായറും അവശ്യ സര്‍വീസുകള്‍ മാത്രം. ദീര്‍ഘദൂര സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പുനരാരംഭിക്കുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചിട്ടുണ്ട്.