Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

ചെന്നൈ: രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. അമേരിക്കയിലെ റോസെസ്റ്റര്‍ നഗരത്തിലെ മയോ ക്ലിനിക്ക് ആശുപത്രിയില്‍ നിന്ന് രജനീകാന്ത് 2016 ല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ പരിശോധനക്കായി രണ്ടുവര്‍ഷം മുന്‍പേ പോകേണ്ടതായിരുന്നുവെങ്കിലും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവും, കോവിഡ് വ്യാപനവും കാരണം യാത്ര വൈകുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ നിന്ന് ഖത്തര്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ ഭാര്യ ലത രജനീകാന്തിനൊപ്പം ദോഹയിലെത്തി അവിടെനിന്ന് മറ്റൊരു വിമാനത്തിലാണ് അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. മകള്‍ ഐശ്വര്യ മരുമകനും നടനുമായ ധനുഷ് എന്നിവര്‍ നേരത്തേ തന്നെ അമേരിക്കയിലെത്തിയിട്ടുണ്ട്.