Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇനി പത്തുദിവസം മാത്രം

ന്യൂഡല്‍ഹി: പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി പത്തുദിവസം മാത്രം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31ന് അവസാനിക്കേണ്ട സമയപരിധിയാണ് ഈ മാസം 30 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസം നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപയാണ് പിഴയായി ഈടാക്കുക. കൂടാതെ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. വിവിധ ആവശ്യങ്ങള്‍ ആധാറും പാനും നിര്‍ബന്ധമാണ്. സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യം, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ് ആധാറും പാനും ഉപയോഗിക്കുന്നത്.

പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എസ് എം എസ് അയച്ചോ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറിയോ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും സംവിധാനമുണ്ട്. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയത് മുന്നോട്ടുപോകാവുന്നതാണ്. സ്റ്റാറ്റസ് ഓപ്ഷന്‍ തെരഞ്ഞെടുത്തശേഷം ആവശ്യമായ വിവരങ്ങള്‍ കൈമാറിയാല്‍ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും. അല്ലാത്തപക്ഷം എസ്എംഎസ് അയച്ചും ഇത് സാധ്യമാക്കാം. 567678, 56161 എന്നി നമ്പറുകളില്‍ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കി എസ്എംഎസ് അയച്ചാലും സ്റ്റാറ്റസ് അറിയാന്‍ സാധിക്കും.