Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

മോഹനന്‍ വൈദ്യര്‍ മരിച്ചത് കോവിഡ് മൂലമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മോഹനന്‍ വൈദ്യര്‍ മരിച്ചത് കോവിഡ് മൂലമുണ്ടായ ശ്വാസകോശ രോഗത്തെ തുടര്‍ന്നാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിലാണ് മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ശനിയാഴ്ച രാത്രി തിരുവനന്തപുരം കരമന കാലടി ബന്ധുവീട്ടില്‍വെച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. 65 വയസായിരുന്നു. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയുണ്ടായി. രണ്ട് ദിവസം മുന്‍പാണ് ബന്ധുവീട്ടിലെത്തിയത്. രാവിലെ മുതല്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൈദ്യര്‍ പിന്നീട് ആശുപത്രിയില്‍ പോകാനിരിക്കെയാണ് മരിച്ചത്.

കോവിഡിനു ഫലപ്രദമായ ചികിത്സയുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്ത ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ വരെ ചികിത്സിച്ചിരുന്നതായും മോഹനന്‍ വൈദ്യര്‍ പറഞ്ഞിരുന്നു.