Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

നാട്ടുചികിത്സയും ഔഷധകഞ്ഞി വിതരണവും നടത്തി വൈദ്യമഹാസഭയുടെ സെക്രട്ടറിയേറ്റ് ധര്‍ണ

തിരുവനന്തപുരം: നാട്ടുവൈദ്യ ചികിത്സയും ഔഷധകഞ്ഞി വിതരണവും ഒറ്റമൂലി പ്രയോഗ ക്ലാസും നടത്തി വൈദ്യമഹാ സഭയുടെ സെക്രട്ടറിയേറ്റ് ധര്‍ണ വ്യത്യസ്തമായി. പരമ്പരാഗത നാട്ടുവൈദ്യവും നാട്ടറിവുകളും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രത്യേക മെഡിക്കല്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ധര്‍ണ. പ്രശസ്ത മര്‍മ്മകളരി ആചാര്യന്‍ ഡോ. എ.കെ.പ്രകാശന്‍ ഗുരുക്കള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

പാരമ്പര്യ നാട്ടറിവുകളും നാട്ടുവൈദ്യവും നാട്ടില്‍ നിലനിര്‍ത്തേണ്ട ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനായി വൈദ്യമഹാസഭ, ജനാരോഗ്യപ്രസ്ഥാനം എന്നിവയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്ന് പാറശാല വരെ വാഹന പ്രചരണജാഥയും സംഘടിപ്പിച്ചിരുന്നു.