Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

രാമനാട്ടുകരയില്‍ ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അപകടം അഞ്ചു പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ റോഡില്‍ ചിതറി കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാസാക്ഷികള്‍. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ ബൊലോറ പൂര്‍ണ്ണമായും തകര്‍ന്നു.

കാറിലുണ്ടായിരുന്നത് അഞ്ചു പുരുഷന്‍മാരാണ്. ഇവര്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം.