Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

യുവതികള്‍ ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പിസി ജോര്‍ജ്

യുവതികള്‍ ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ. സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും തന്റെ പ്രതിഷേധം ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഒപ്പമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ ശബരിമലയില്‍ യുവതികള്‍ എത്തുമെന്ന് ഭീഷണി ഉണ്ടായപ്പോള്‍ താന്‍ 240 പേരെ അത് തടയാനായി കൊണ്ടു വന്നിരുന്നുവെന്നും പിസി ജോര്‍ജ് അറിയിച്ചു. സംഘത്തില്‍ മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ ഉണ്ടായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അന്ന് പത്തനം തിട്ടയില്‍ നില്‍ക്കുകയായിരുന്നുവെന്നും പിസി പറഞ്ഞു. കെ സുരേന്ദ്രന്‍ വന്നതിനു ശേഷമാണ് സമരം ശക്തി പ്രാപിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.