Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

‘ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം.’ മോഹന്‍ലാല്‍

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍. ”ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം.” എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. യോഗ ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ കുറിപ്പ്.

മോഹന്‍ലാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്:

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F351665819660023&show_text=true&width=500″ width=”500″ height=”720″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>