Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്.

www.norkaroots.org യിൽ പ്രവാസി തണൽ എന്ന ലിങ്കിൽ  New registration ഓപ്ഷനിൽ 23 മുതൽ അപേക്ഷിക്കാമെന്ന് നോർക്ക സി ഇ ഒ  അറിയിച്ചു. വിശദ വിവരം norkaroots.org യിൽ ലഭിക്കും.