Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

അഫ്ഗാനിസ്ഥാനിൽ നിന്നും യു എസ് സേനാ പിൻമാറ്റം പതുക്കെയാക്കും; ജോൺ കിർബി

വാ​ഷിം​ഗ്ട​ൺ: . സെ​പ്റ്റം​ബ​ർ 11 ഓ​ടെ സൈ​ന്യ​ത്തെ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണു നേ​ര​ത്തെ യു​എ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ​ഈ തീ​യ​തി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കാ​മെ​ന്നു പെ​ന്‍റഗ​ൺ വ​ക്താ​വ് ജോ​ൺ കി​ർ​ബി പ​റ​ഞ്ഞു.

സേ​നാ പി​ന്മാ​റ്റം പ​കു​തി പൂ​ർ​ത്തി​യാ​യ​താ​യി പെ​ന്‍റഗ​ൺ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. യു​എ​സ്, നാ​റ്റോ സൈ​ന്യ​ത്തെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​തോ​ടെ മേ​ഖ​ല​യി​ൽ പി​ടി​മു​റു​ക്കാ​നു​ള്ള ​ശ്ര​മ​ത്തി​ലാ​ണു​ താ​ലി​ബാ​ൻ.

ക​ഴി​ഞ്ഞ​ മാ​സം ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച താ​ലി​ബാ​ൻ 30 ജി​ല്ല​ക​ളു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. സൈ​ന്യ​ത്തെ ആ​ക്ര​മി​ച്ച് താ​ലി​ബാ​ൻ ഭീ​ക​ര​ർ വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജി​ല്ല​ക​ളു​ടെ നി​യ​ന്ത്ര​ണം താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഭീ​ക​ര​രെ ത​ന്ത്ര​പ​ര​മാ​യ രീ​തി​യി​ൽ ഒ​ഴി​പ്പി​ച്ച​താ​യും അ​ഫ്ഗാ​ൻ ഭ​ര​ണ​കൂ​ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ കു​ന്ദു​സി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​താ​യി താ​ലി​ബാ​ൻ പ​റ​ഞ്ഞു. താ​ലി​ബാ​ൻ ഭീ​ക​ര​രെ അ​ഫ്ഗാ​ൻ സൈ​ന്യം ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്നു​ണ്ടെ​ന്ന് സേ​നാ​വൃ​ത്ത​ങ്ങ​ൾ ​അ​റി​യി​ച്ചു.

വ​ട​ക്കു കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ത​ഖ​റി​ലെ ര​ണ്ട് ജി​ല്ല​ക​ളു​ടെ നി​യ​ന്ത്ര​ണം സൈ​ന്യം ഞാ​യ​റാ​ഴ്ച തി​രി​ച്ചു പി​ടി​ച്ചു. സേ​നാ പി​ൻ​മാ​റ്റം പ്ര​ഖ്യാ​പി​ച്ച​തോ​ടെ താ​ലി​ബാ​ൻ ഗ്രാ​മ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണു സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണം. 2001 ഒ​ക്ടോ​ബ​റി​ലാ​ണ് താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​ത്തെ യു​എ​സ് അ​ഫ്ഗാ​നി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്. സെ​പ്റ്റം​ബ​ർ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ന​ട​പ​ടി.
ബിഡന്റെ ഉത്തരവ് സമയത്ത് 2,500 യുഎസ് സൈനികരും 16,000 കരാറുകാരും, കൂടുതലും യുഎസ് പൗരന്മാരും രാജ്യത്തുണ്ടായിരുന്നു. പെന്റഗൺ ഇതിനകം തന്നെ നിരവധി പ്രധാന താവളങ്ങൾ സർക്കാർ സുരക്ഷാ സേനയ്ക്ക് കൈമാറിയിട്ടുണ്ട്, കൂടാതെ നൂറുകണക്കിന് ചരക്ക് വിമാനം കയറ്റുന്ന ഉപകരണങ്ങൾ നീക്കം ചെയ്യുകയും ചെയ്തു