Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

സംരംഭകത്വ വികസന പദ്ധതിയിൽ കർഷകർക്ക് പരിശീലനം

സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിന്റെ സഹകരണത്തോടെ ‘സ്‌കിൽ ഡെവലപ്‌മെന്റ് ഫോർ ക്രിയേറ്റിങ് സെൽഫ് എംപ്ലോയ്‌മെന്റ്’ എന്ന പദ്ധതിപ്രകാരം കർഷകർക്ക് റസിഡൻഷ്യൽ പരിശീലനം നൽകുന്നു.  ആദായകരമായ പാലുൽപാദനം, ആട് പരിപാലനം,  പന്നി പരിപാലനം, ഫാം മാനേജ്‌മെന്റ്, ഡയറി പ്രോഡക്റ്റ്‌സ് തുടങ്ങിയ വിഷയങ്ങളിൽ സെൻട്രൽ ഹാച്ചറിയിൽ വച്ചാണ് പരിശീലനം. കോവിഡ് നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്കാകും പരിശീലനം നൽകുക.

പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ, സംരംഭകർ എന്നിവർ ഈ മാസം 30 ന് മുൻപായി 9188522703 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0479- 2452277.