Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മുന്നറിയിപ്പ്: യുഎഇയില്‍ അടുത്തയാഴ്ച കനത്ത മഴക്ക് സാധ്യത

യു എ ഇയില്‍ അടുത്തയാഴ്ച കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും വടക്കു കിഴക്കന്‍ എമിറേറ്റുകളിലും പരമാവധി ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

തീരദേശ, പര്‍വത മേഖലകളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലില്‍ ആറടി ഉയരത്തില്‍ വരെ തിരകള്‍ രൂപപ്പെടാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കടല്‍ത്തീരത്തു നിന്നും മലയോര മേഖലകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദേശം.