ബാങ്കോക്ക്: മ്യാൻമറിൽ പട്ടാള അട്ടിമറിക്കെതിരേ പ്രക്ഷോഭം നടത്തിയതിനു തടവിലാക്കപ്പെട്ട 2,300 പേരെ ഇന്നലെ വിട്ടയച്ചു. ജനാധിപത്യ പ്രക്ഷോഭകരും മാധ്യമപ്രവർത്തകരുമടക്കം വിട്ടയയ്ക്കപ്പെട്ട തടവുകാരെ സ്വീകരിക്കാൻ യാങ്കോൺ ഇൻസെയിൻ ജയിലിനു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. ഇതിനിടെ, പട്ടാളം തടവിലാക്കിയ മ്യാൻമർ ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിക്കു കോടതിയിൽനിന്നു തിരിച്ചടി നേരിട്ടു.
രാജ്യദ്രോഹക്കുറ്റക്കേസിന്റെ വിചാരണയ്ക്കിടെ, പ്രോസിക്യൂഷന്റെ തെളിവുകൾ റദ്ദാക്കണമെന്ന സൂചിയുടെ ആവശ്യം ചൊവ്വാഴ്ച കോടതി തള്ളിയതായി അഭിഭാഷകർ അറിയിച്ചു. ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്ന കാര്യമാണിതെന്നും കോടതി പറഞ്ഞു.
സൂചിയെക്കൂടാതെ മുൻ പ്രസിഡന്റ് വിൻ മിന്റ്, നായ്പിഡോ മേയർ മയോ ഓംഗ് എന്നിവരും കേസിൽ പ്രതികളാണ്. അനധികൃതമായി വോക്കി ടോക്കി കൈവശം വയ്ക്കുക, കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുക തുടങ്ങിയ കേസിലും പ്രോസിക്യൂഷന്റെ വാദം നടന്നു.
നായ്പിഡോയിലെ അടച്ചിട്ട കോടതിയിൽ ജൂൺ 14ന് ആണു സൂചിയുടെ വിചാരണ ആരംഭിച്ചത്.
Posts Grid
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
അനുബന്ധ വാർത്തകൾ
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .