Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കിറ്റക്സിന് സ്വാഗതമോതി തമിഴ്നാട്

കൊച്ചി: 3500 കോടിയുടെ വ്യവസായ പദ്ധതി നടപ്പാക്കാന്‍ കിറ്റക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, 10 വര്‍ഷത്തെ തൊഴിലാളികളുടെ ശമ്ബള ത്തിന്റെ 20% സര്‍ക്കാര്‍ നല്‍കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് തമിഴ്നാട് വാഗ്ദാനം ചെയ്തിട്ടുള്ളത്. തമിഴ്നാട്ടില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കിറ്റക്സ് ചെയര്‍മാന്‍ സാബു എം ജേക്കബ് പറഞ്ഞു.

സർക്കാർ നിരന്തര പരിശോധന നടത്തി കമ്പനിയെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കിറ്റക്സ് ചെയർമാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ 3500 കോടിയുടെ നിക്ഷേപക പദ്ധതിയിൽ സർക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റക്സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്ന് വ്യവസായമന്ത്രി പി.രാജീവ് ആരോപണമുന്നയിച്ചിരുന്നു.