Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്തിൽ വൻ മുന്നേറ്റവുമായി ബിജെപി

ലക്‌നൌ: ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നേട്ടം സ്വന്തമാക്കി ബിജെപി. 67 ഇടങ്ങളില്‍ ബിജെപിക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചു. സമാജ് വാദി പാര്‍ട്ടി ആറും, മറ്റുള്ളവര്‍ നാലും അധ്യക്ഷ സ്ഥാനം നേടി. ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച അംഗങ്ങളാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നത്.21 ബിജെപി സ്ഥാനാര്‍ഥികളും എസ്പിയില്‍നിന്ന് ഒരാളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 3,000 ജില്ലാ പഞ്ചായത്ത് അംഗങ്ങളാണ് യുപിയിലുള്ളത്. ഇവരാണ് ജില്ലാ അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നത്. ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു