Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഭൂമിയുടെ ന്യായവില കൂട്ടും

സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഭൂമിയുടെ ന്യായവില കൂട്ടാന്‍ സാധ്യത. സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാനുള്ള മാര്‍ഗങ്ങളെപ്പറ്റി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉരുത്തിരിഞ്ഞത്. ഭൂമിയുടെ പ്രത്യേകത, വാണിജ്യമൂല്യം എന്നിവ കണക്കിലെടുത്തുള്ള ന്യായവില നിര്‍ണയ സംവിധാനത്തിലേക്ക് കടക്കാനും ഇടയുണ്ട്.

വരുമാനംകൂട്ടാനുള്ള മാര്‍ഗങ്ങളെപ്പറ്റി ശുപാര്‍ശചെയ്യാന്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ അധ്യക്ഷതയില്‍ രൂപവത്കരിച്ച വകുപ്പു സെക്രട്ടറിമാരുടെ സമിതി ആദ്യയോഗം ചേര്‍ന്നു. മറ്റ് നികുതികളെല്ലാം പരമാവധിയായതിനാല്‍ ഭൂമിയുടെ ന്യായവില കൂട്ടലാണ് സമിതിയുടെ മുന്നില്‍വന്ന പ്രധാന നിര്‍ദേശം

അതേസമയം, സംസ്ഥാനം ഇപ്പോള്‍ 20,000 കോടി രൂപയുടെ കുറവ് അഭിമുഖീകരിക്കുന്നുണ്ടെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. ചരക്ക്-സേവന നികുതിയിനത്തില്‍ നല്‍കേണ്ട നഷ്ടവിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്കുകാരണമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി. വിഹിതമായി 1600 കോടി രൂപ കിട്ടേണ്ടതാണ്. ഇത് ലഭിക്കാതെ വന്നതോടെയാണു ട്രഷറി നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍, ഈ പ്രതിസന്ധി സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുന്ന അവസ്ഥ ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു.