Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ശബരിമല: നിലപാടില്‍ പിന്നോട്ടില്ലന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

ശബരിമല നിലപാടില്‍ പിന്നോട്ടില്ലന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ മാറ്റമില്ല. സംസ്ഥാന സര്‍ക്കാരിനും മറിച്ചൊരു നിലപാടില്ലന്നും പി.ബി വിലയിരുത്തി. സുപ്രീംകോടതി വിധിയില്‍ വ്യക്തത വേണമെന്നും നിയമോപദേശം തേടണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

തികഞ്ഞ ആശയക്കുഴപ്പമുള്ള വിധിയില്‍ വ്യക്തത വരുത്തി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എല്ലാ രംഗത്തും സ്ത്രീ പുരുഷ സമത്വം ഉണ്ടാകണമെന്നാണ് തങ്ങളുടെ നിലപാട് എന്നും സിപിഎം അറിയിച്ചു.

ഇതിനിടെ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി നവോത്ഥാന സമിതി രംഗത്ത് വന്നിരുന്നു. യുവതിപ്രവേശത്തില്‍ നിന്ന് പിന്നോട്ടു പോകുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് നവോത്ഥാന സമിതി കണ്‍വീനര്‍ കൂടിയായ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളിലെ നല്ലവശങ്ങള്‍ ഉള്‍കൊള്ളുന്നെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.