Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

പഴങ്കഞ്ഞി ഒരു വെറും കഞ്ഞിയല്ല

മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ തീന്മേശയില്‍ നിന്നു തഴയപ്പെട്ട ഒരു ഭക്ഷണമാണ് പഴങ്കഞ്ഞി. ആളുകളുടെ ദാരിദ്ര്യം പറഞ്ഞ് കളിയാക്കുന്നതിനായി പഴങ്കഞ്ഞി എന്ന പ്രയോഗം തന്നെയുണ്ട് മലയാളികളുടെ ഇടയില്‍ എന്നാല്‍ പഴങ്കഞ്ഞിയെ കളിയാക്കുന്നവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. പഴങ്കഞ്ഞിയുടെ ഗുണം കേട്ടാല്‍ ഞെട്ടും.

ഔഷധഗുണമുള്ള പഴങ്കഞ്ഞിയോളം നല്ല പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു. പല പല പുതിയ രോഗങ്ങളും അനുദിനം പിറവിയെടുക്കുമ്പോള്‍ നമ്മള്‍ ഓര്‍ത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങള്‍ ഇപ്പോള്‍ എവിടെ നിന്ന് വന്നുവെന്ന്? ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി.

ഒരു രാത്രി മുഴുവന്‍ അതായത് ഏകദേശം 12 മണിക്കൂര്‍ വെള്ളത്തില്‍ കിടക്കുന്ന ചോറില്‍ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവര്‍ത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറില്‍ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേണ്‍ 73.91 മില്ലിഗ്രാം ആയി വര്‍ദ്ധിക്കുന്നു. എല്ലുകളുടെ ബലം വര്‍ദ്ധിക്കാന്‍ ഇത് ഏറെ സഹായകമാണ്. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും ലഭിക്കാന്‍ സാധ്യതയില്ലാത്ത ബി 6, ബി 12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ ധാരാളമായുണ്ട്. ആരോഗ്യദായകമായ ബാക്ടീരിയകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും.

പഴങ്കഞ്ഞി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

അത്താഴം കഴിഞ്ഞു മിച്ചം വരു ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് പഴങ്കഞ്ഞി തയ്യാറാക്കാം. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്. ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന പഴങ്കഞ്ഞിയോളം നല്ല ഭക്ഷണം വേരെയില്ല.

പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍ ഇവയാണ്

പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിവസം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യും. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറയ്ക്കുകയും അള്‍സര്‍, കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയും. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കും.

രക്തസമ്മര്‍ദ്ധം, കൊളസ്‌ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കും. ചര്‍മ്മരോഗങ്ങള്‍, അലര്‍ജി എന്നിവയെ നിയന്ത്രിക്കും. പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യശരീരത്തിന് അവശ്യം വേണ്ട 80 ശതമാനം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കും. കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കും. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യും. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഴങ്കഞ്ഞി അത്യുത്തമമാണ്. ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍, എന്നിവ കുറയ്ക്കും. അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഏറെ ഗുണപ്രദമാണ്. ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് ശരീരത്തിന്റെ ക്ഷീണം അകറ്റുന്നു.