Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ഹെയ്തി പ്രസിഡന്റിന്റെ കൊലയാളികളിൽ നാലു പേരെ വെടിവച്ച് കൊന്നു. വിദേശ കൂലിപട്ടാളക്കാരാണ് കൊല ചെയ്തതെന്നും സൂചന

പോ​ര്‍​ട്ട് ഓ ​പ്രി​ന്‍​സ്: ക​രീ​ബി​യ​ന്‍ രാ​ജ്യ​മാ​യ ഹെ​യ്തി​യി​ലെ പ്ര​സി​ഡ​ന്‍റ് ജോ​വ​ന​ല്‍ മോ​യ്സി​നെ വെ​ടി​വ​ച്ച്‌ കൊ​ന്ന അ​ക്ര​മി സം​ഘ​ത്തി​ലെ നാ​ല് പേ​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ര​ണ്ട് പേ​രെ പി​ടി​കൂ​ടി. അ​ക്ര​മി​ക​ള്‍ വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട കൂ​ലി​പ്പ​ട്ടാ​ള​ക്കാ​രെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.തോക്കുധാരികൾ ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്നുവെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലഡ് ജോസഫ് പറഞ്ഞു.ക്രിയോൾ, ഫ്രഞ്ച് എന്നിവയാണ് ഹെയ്തിയുടെ ഓദ്യോഗിക ഭാഷകൾ.

ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​ണ് അ​ജ്ഞാ​ത അ​ക്ര​മി​ക​ള്‍ പോ​ര്‍​ട്ട് ഓ ​പ്രി​ന്‍​സി​ലെ മോ​യ്സി​ന്‍റെ സ്വ​കാ​ര്യ വ​സ​തി​യി​ല്‍ ഇ​ര​ച്ചു​ക​യ​റി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​ഥ​മ​വ​നി​ത മാ​ര്‍​ട്ടീ​ന മേ​രി​ക്കും വെ​ടി​യേ​റ്റി​രു​ന്നു. 11 ദശലക്ഷം ജനസംഖ്യയുള്ള ഹെയ്തിയിൽ ഡുവാലിയർ രാജവംശത്തിന്റെ സ്വേച്ഛാധിപത്യ ഭരണം 1986 ലാണ് അവസാനിച്ചത്. പതനത്തിനുശേഷം രാജ്യത്ത് അരാചകത്വമാണ് നടമാടി കൊണ്ടിരിക്കുന്നത്. നിരവധി അട്ടിമറിയും വിദേശ ഇടപെടലുകളും ഭരണത്തിലുണ്ടായി.