Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

കേയാ ഫുഡ് ഇന്റര്‍നാഷണലിന്റെ ‘ഡ്രൈഡ് ഒറിഗാനോ’ നിരോധിച്ചു

കേയാ ഫുഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്ത ‘ഡ്രൈഡ് ഒറിഗാനോ’ (‘Dried Oregano Batch No. 13455) എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ചു. ഡ്രൈഡ് ഒറിഗാനോ’ ഓണ്‍ലൈന്‍/പൊതുമാര്‍ക്കറ്റുകള്‍ വഴി വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ഈ ഭക്ഷ്യ വസ്തുവില്‍ സാല്‍മൊണല്ല രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് നിരോധനം. ഈ ഉത്പന്നം പൊതുവിപണിയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെങ്കില്‍ അവ തിരികെ നല്‍കണമെന്നും സംസ്ഥാനത്ത് വിപണികളില്‍ ഈ ഉത്പന്നം നിലവില്‍ ലഭ്യമാകുന്നുണ്ടെങ്കില്‍ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പരായ 1800 425 1125 ല്‍ അറിയിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.