Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

അഫ്ഗാൻ താലിബാന്റെ കൈകളിലേക്ക്

മോ​​​സ്കോ: യു​​​എ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പാ​​​ശ്ചാ​​​ത്യസേ​​​ന പി​​​ന്മാ​​​റാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ പോ​​​രാ​​​ടു​​​ന്ന താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ രാ​​​ജ്യ​​​ത്തി​​​ന്‍റെ 85 ശ​​​ത​​​മാ​​​നം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ത​​​ങ്ങ​​​ളു​​​ടെ വ​​​രു​​​തി​​​യി​​​ലാ​​​യെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. 1996 മുതൽ 2001 വരെ താലിബാൻ അഫ്ഗാനിസ്ഥാന്റെ സിംഹഭാഗവും പിടിച്ചെടുത്തിരുന്നു. കർശനമായ ശരീഅത് നിയമവും പ്രാകൃത ശിക്ഷാവിധികളും കൊണ്ട് കുപ്രസിദ്ധി നേടിയ ഭരണമായിരുന്നു താലിബാന്റെത്. പാക്കിസ്ഥാൻ , സൗദി അറേബ്യ , യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ  രാജ്യങ്ങൾ മാത്രമാണ് താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നത്. 

നിലവിൽ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ 398 ജി​​​ല്ല​​​ക​​​ളി​​​ൽ 250ഉം ത​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണെ​​ന്നു റ​​​ഷ്യ​​​യി​​​ലുള്ള താ​​​ലി​​​ബാ​​​ൻ പ്ര​​​തി​​​നി​​​ധി സം​​​ഘം അ​​​റി​​​യി​​​ച്ചു. ബൈ​​​ഡ​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

ഇ​​​റേ​​​നി​​​യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള സു​​​പ്ര​​​ധാ​​​ന ചെ​​​ക് പോ​​​സ്റ്റാ​​​യ ഇ​​​സ്‌​​​ലാം ക്വാ​​​ല​​​യും താ​​​ലി​​​ബാ​​​ൻ ഇ​​​ന്ന​​​ലെ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. അ​​​ഫ്ഗാ​​​ൻ സ​​​ർ​​​ക്കാ​​​രും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

വടക്ക് ഇ​​​റാ​​​ൻ അ​​​തി​​​ർ​​​ത്തി മു​​​ത​​​ൽ കി​​​ഴ​​​ക്ക് ചൈ​​​ന​​​ വ​​​രെ അ​​​ർ​​​ധ​​​വൃ​​​ത്താ​​​കൃ​​​തി​​​യി​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ താ​​​ലി​​​ബാ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി. പ്ര​​​വി​​​ശ്യാ ത​​​ല​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്.

അ​​​ൽക്വ​​​യ്ദ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​റ്റു തീ​​​വ്ര​​​വാ​​​ദ​​​സം​​​ഘ​​​ട​​​ന​​​ക​​​ളെ വ​​​ള​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന താ​​​ലി​​​ബാ​​​ന്‍റെ ഉ​​​റ​​​പ്പി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പി​​​ന്മാ​​​റാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്.

ഓ​​​ഗ​​​സ്റ്റ് 31ന് ​​​അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​നാ പി​​​ന്മാ​​​റ്റം പൂ​​​ർ​​​ണ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ബൈ​​​ഡ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ഫ്ഗാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു രാ​​​ജ്യ​​​ത്തെ മൊ​​​ത്തം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.