Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

വിസ്മയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലെ അപാകതകള്‍ തിരുത്താന്‍ ഹൈകോടതി നിര്‍ദേശം

കൊച്ചി: വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലെ അപാകതകള്‍ തിരുത്താന്‍ ഹൈകോടതി നിര്‍ദേശം. അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ശൂരനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ആരോപിച്ച് കിരണ്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വി. ഷേര്‍സി പരിഗണിച്ചത്.

പേജ് നമ്പറുകളില്ലെന്നതടക്കം അപാകതകള്‍ ചൂണ്ടിക്കാട്ടിയ കോടതി ഇവ തിരുത്തി സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹര്‍ജി വീണ്ടും ഈ മാസം 26ന് പരിഗണിക്കും. കേസ് റദ്ദാക്കുകയോ അനാവശ്യ വകുപ്പുകള്‍ ഒഴിവാക്കി ഭേദഗതി ചെയ്യുകയോ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.