Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

മുന്‍കൂട്ടി പണം അടച്ചാല്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.മ​റ്റ് ശാ​സ്ത്രീ​യ മാ​ര്‍​ഗ​ങ്ങ​ളും ആ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മദ്യ വില്‍പന സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നത്. മുന്‍കൂട്ടി തുക അടച്ച്‌ പെട്ടെന്ന് മദ്യം കൊടുക്കാന്‍ പാകത്തിലായിരിക്കും കൗണ്ടര്‍- മുഖ്യമന്ത്രി പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.