Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

യു പി യിൽ ബി ജെ പി യുടെ തേരോട്ടം . കോൺഗ്രസ് തീർത്തും അപ്രസക്തമാകുന്നു.

ലക്നോ: അ​ടു​ത്ത വ​ര്‍​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് ച​രി​ത്ര​വി​ജ​യം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 635 സീ​റ്റ് നേ​ടി വ​ൻ​വി​ജ​യം കൊ​യ്തു.റിപ്പോർട്ടുകൾ പ്രകാരം 735 സീറ്റുകളിലാണ് ബിജെപി മത്സരിച്ചിരുന്നത് 14 സീറ്റുകൾ സഖ്യകക്ഷിയായ അപ്നദൾ (എസ്) ന് നൽകി.
പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് 103 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച ആ​കെ 825 സീ​റ്റി​ൽ 476 ൽ ​മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 349 സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ ജ​യി​ച്ചി​രു​ന്നു.
കോൺഗ്രസ് പിന്തുണയ്‌ക്കുന്ന സ്ഥാനാർത്ഥികൾക്ക് വെറും രണ്ട് സീറ്റുകളിലാണ് ജയിക്കാൻ കഴിഞ്ഞത്. 95 ഓളം സീറ്റുകൾ സ്വതന്ത്രർ നേടി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും സ​ഖ്യ​ക​ക്ഷി​ക​ളും ചേ​ർ​ന്ന് 635 സീ​റ്റി​ൽ കൂ​ടു​ത​ൽ നേ​ടി​യ​താ​യി മു​ഖ്യ​മ​ന്ത്രി യോ​ഗി​ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. അ​വ​സാ​ന ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ൾ സീ​റ്റു​ക​ൾ വീ​ണ്ടും വ​ർ​ധി​ച്ചേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.