ഹൂസ്റ്റൺ: ബഹിരാകാശ രഹസ്യങ്ങൾ കണ്ടെത്താനുള്ള ശാസ്ത്രലോകത്തിന്റെ പുതിയ ദൗത്യത്തിന് ഇന്ത്യൻ വംശജയും. ന്യൂമെക്സിക്കോയിൽനിന്ന് ഇന്ന് കുതിച്ചുയരുന്ന വിർജിൻ ഗാലക്സി റോക്കറ്റ് പേടകത്തിലുള്ള ആറുപേരിൽ ഒരാൾ ഇന്ത്യൻ വംശജയായ സിരിഷ ബൻഡ്ല ആണ്.
I am so incredibly honored to be a part of the amazing crew of #Unity22, and to be a part of a company whose mission is to make space available to all. https://t.co/sPrYy1styc
— Sirisha Bandla (@SirishaBandla) July 2, 2021
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച് ടെക്സസിലെ ഹൂസ്റ്റണിൽ വളർന്ന ഈ 34 കാരി എയ്റോനോട്ടിക്കൽ എൻജിനിയറാണ്. റോക്കറ്റ് പേടകത്തിലെ 004 നന്പർ യാത്രികയായ സിരിഷയ്ക്കു ഗവേഷണപ്രവർത്തനങ്ങളുടെ ഏകോപന ചുമതലയാണ്. വിർജിൻ ഗാലക്സി കന്പനിയുടെ ഉടമയായ ശതകോടീശ്വരൻ റിച്ചാർഡ് ബ്രൻസൺ ഉൾപ്പെടെ ആറുപേരാണ് പേടകത്തിലെ യാത്രികർ. ബഹിരാകാശം എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കന്പനിയുടെ ദൗത്യത്തിൽ അംഗമാകുക എന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് അവർ ട്വീറ്റ് ചെയ്തു. ഇത്തരമൊരു അവസരം കൈവന്ന കാര്യം ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി. നേരത്തേ ഇന്ത്യൻ വംശജരായ കല്പന ചൗളയും സുനിത വില്യംസും ബഹിരാകാശയാത്രയിൽ പങ്കെടുത്തിട്ടുണ്ട്.
ജോർജ് വാഷിംഗ്ടണ് സർവകലാശാലയിൽനിന്ന് എംബിഎ കരസ്ഥമാക്കിയിട്ടുള്ള സിരിഷ ഈ വർഷം ജനുവരിയിലാണ് കന്പനിയിലെ ഗവേഷണപ്രവർത്തനങ്ങളുടെയും സർക്കാർ കാര്യങ്ങളുടെയും വൈസ്പ്രസിഡന്റായി ചുമതലയേറ്റത്.
ഹൂസ്റ്റണിൽ നാസയുടെ ജോൺസൺ സ്പേസ് സെന്ററിനു സമീപമായിരുന്നു സിരിഷയുടെ കുട്ടിക്കാലം. അന്നേ ബഹിരാകാശയാത്ര സ്വപ്നം കണ്ടിരുന്നതായി അവർ നേരത്തേ പറഞ്ഞിരുന്നു.പർഡ്യൂ സർവകലാശാലയിൽ എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിച്ച സരിഷ ജോർജ്ജ്ടൗൺ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദവും നേടി.എന്നാൽ കാഴ്ചശക്തി കുറവായതിനാൽ പൈലറ്റോ ബഹിരാകാശയാത്രികനോ ആകാനുള്ള ആഗ്രഹം നിറവേറ്റാൻ അവൾക്ക് കഴിഞ്ഞില്ല ,2015 ൽ വിർജിൻ ഗാലക്റ്റിക് ജോലിചെയ്യാൻ തുടങ്ങിയ സരിഷ 2021 ജനുവരിയിൽ കമ്പനിയിൽ സർക്കാർ കാര്യ-ഗവേഷണ പ്രവർത്തനങ്ങളുടെ വൈസ് പ്രസിഡന്റായി. ടെക്സാസിൽ എയ്റോസ്പേസ് എഞ്ചിനീയറായും ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷം ബഹിരാകാശ നയത്തിൽ ജോലി ചെയ്തു.
ഫെഡറേഷൻ (സിഎസ്എഫ്).“# യൂണിറ്റി 22 ന്റെ അതിശയകരമായ ക്രൂവിന്റെ ഭാഗമാകാനും എല്ലാവർക്കും ഇടം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ ഭാഗമാകാനും എനിക്ക് കഴിഞ്ഞത് അവിശ്വസനീയമാണ്,” അവർ ട്വീറ്റ് ചെയ്തു.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .