റിയോ ഡി ജെനീറോ: ബ്രസീലിന്റെ മണ്ണിൽ അർജന്റീനയ്ക്ക് സ്വപ്നതുല്യമായ വിജയം. കോപ്പ അമേരിക്ക ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ കീഴടക്കി ലയണൽ മെസിയും കൂട്ടരും കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി.
1993-ന് ശേഷം ആദ്യമായാണ് അർജന്റീന കോപ്പ നേടുന്നത്. 1916ൽ തുടക്കമായ കോപ്പ അമേരിക്ക ടൂർണമെന്റിൽ 15–ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോർഡിനൊപ്പമെത്താനും അർജന്റീനയ്ക്കായി.
22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിലായിരുന്നു അർജന്റീനൻ ജയം. റോഡ്രിഡോ ഡി പോൾ നീട്ടിനൽകിയ ഒരു പാസിൽ നിന്നായിരുന്നു ഏയ്ഞ്ചൽ ഡി മരിയയുടെ ഗോൾ പിറന്നത്. പന്ത് തടയുന്നതിൽ ബ്രസീൽ ഡിഫൻഡർ റെനൻ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീൽ ഗോൾകീപ്പർ എഡേഴ്സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീലിന് നിരവധി അവസങ്ങൾ ലഭിച്ചെങ്കിലും ബ്രസീൽ ആക്രമണങ്ങളെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രതിരോധിച്ചാണ് അർജന്റീന കിരീടം തൊട്ടത്. 87-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം മെസിയും പാഴാക്കി.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
അണ്ടര്‍20 അത് ലറ്റിക് ചാമ്ബ്യന്‍ഷിപ്: 4×400 മീ. മിക്സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി; ഏഷ്യന്‍ റെക്കോഡ്.
ഒളിമ്ബിക് കമ്മിറ്റിയുടെ 9 കായിക ഇനങ്ങളില്‍ ക്രിക്കറ്റും ഉൾപ്പെടുത്തി .
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം.
പാരസിൻ ഓപ്പൺ ചെസ് കിരീടം ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയ്ക്ക്.
ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ അന്തരിച്ചു
ആശ്വാസം; സ്മൃതി മന്ദാനക്ക് വനിത ലോകകപ്പില്‍ തുടരാം.
വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയ മിര്‍സ.
മേജര്‍ ധ്യാന്‍ ചന്ദ് സ്പോര്‍ട്സ് സര്‍വ്വകലാശാലയ്ക്ക് ജനുവരി 2ന് പ്രധാനമന്ത്രി തറക്കല്ലിടും.
ഹര്ഭജന് സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ലോക ബാഡ്മിന്റണ്‍.പി.വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍.
ദേശീയ വോളീബോൾ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി
മുഹമ്മദ് ഷമിയുടെ രാജ്യത്തോടുള്ള സ്നേഹം അമൂല്യം; വിരാട് കോഹ്ലി.