Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

തമിഴ്നാട് വിഭജിക്കാൻ ബി ജെ പി നീക്കമെന്ന് ആരോപണം. കൊങ്ക് നാട് പരാമർശം തമിഴ് നാടിനെ ഉലക്കുന്നു.

ചെന്നൈ: തമിഴ്നാടിനെ വിഭജിച്ച്‌ കൊങ്കുമേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ചില തമിഴ് പത്രങ്ങളിലാണ് വാർത്ത വന്നത്. തമിഴ്‌നാടിനെ രണ്ടായി വിഭജിച്ച് ‘കോങ്കുനാട്’ എന്ന കേന്ദ്രഭരണ പ്രദേശം സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന് തമിഴ് ദിനപത്രമായ ദിനമലരാണ് റിപ്പോർട്ട് ചെയ്തത്. വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. ഈറോഡില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഡിഎംഡികെ ആവശ്യപ്പെട്ടു. ഇതിനിടെ ഈറോഡിലെ മുതിര്‍ന്ന അണ്ണാഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായിരുന്ന തോപ്പ് വെങ്കടാചലം ഡിഎംകെയില്‍ ചേര്‍ന്നു.

കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമ്മപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി ജില്ലകൾ തമിഴ്‌നാടിന്റെ പടിഞ്ഞാറൻ ഭാഗത്താണ്. ഈ മേഖലയിൽ 10 ലോക്സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളുമുണ്ട്. തൊട്ടടുത്തുള്ള ചില നിയോജകമണ്ഡലങ്ങൾ ഉൾപ്പെടെ ആകെ 90 നിയമസഭാ മണ്ഡലങ്ങളുള്ള പോണ്ടിച്ചേരിക്ക് സമാനമായ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി കോങ്കു നാട് പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു എന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 3, ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ സംസ്ഥാനങ്ങളായി വിഭജിക്കാനും സംസ്ഥാനങ്ങളുടെ വിസ്തീർണ്ണം വർദ്ധിപ്പിക്കാനും കുറയ്ക്കാനും സംസ്ഥാനങ്ങളുടെ അതിരുകൾ മാറ്റാനും സംസ്ഥാനങ്ങളുടെ പേരുകൾ മാറ്റാനും അധികാരം നൽകുന്നുണ്ട്. എന്നാൽ സംസ്ഥാന നിയമസഭയുടെ അംഗീകാരമില്ലാതെ സംസ്ഥാന വിഭജനത്തെക്കുറിച്ചുള്ള ചർച്ചകൾ സാധ്യമല്ലെന്ന് നിയമ വിദഗ്ധർ പറയുന്നത് .

പുതിയ നീക്കത്തിന്റെ ഭാഗമായാണ് തമിഴ്‌നാട് ബിജെപിയിൽ പുതിയ ഭാരവാഹികളുടെ നിയമനം നടന്നതെന്നാണ് പറയപ്പെടുന്നത്. കൊങ്ക് നാട് പരിധിയിലുള്ള  എൽ മുരുകനെ കേന്ദ്രമന്ത്രിയായി നിയമിച്ചു, പരാമർശങ്ങളിൽ കോങ്കുനാട് എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നു. 

കോയമ്പത്തുരിൽ നിന്നും കമലാഹാസനെ പരാജയപ്പെടുത്തിയ വനേതി ശ്രീനിവാസനെ ബിജെപി ദേശീയ വനിതാ ടീമിന്റെ നേതാവായി നിയമിച്ചു.തമിഴ്‌നാട്ടിൽ ബി.ജെ.പിയെ നയിക്കാൻ ഐ എ എസിൽ നിന്നും രാജി വച്ച യുവ നേതാവായ അണ്ണാമലൈയെ നിയമിച്ചതെല്ലാം ഈ ‘കോങ്കുനാട്’ പശ്ചാത്തലത്തിലാണെന്നാണ് പ്രധാന ആരോപണം .