Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

മഞ്ഞുമലയിടിഞ്ഞ് സൈനികരുള്‍പ്പെടെ ആറ് മരണം

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് സൈനികരടക്കം ആറു പേര്‍ മരിച്ചു. നാലു സൈനികരും സൈന്യത്തിനുവേണ്ടി ചുമടെടുക്കുന്ന രണ്ട് പോര്‍ട്ടര്‍മാരുമാണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവരെ ആര്‍മി ആശുപത്രിയിലേയ്ക്ക് മാറ്റി. എട്ടംഗ സൈനിക പട്രോളിംഗ് സംഘമാണ് അപകടത്തില്‍പ്പെട്ടത്.

വടക്കന്‍ മേഖലയില്‍ 19,000 അടി ഉയരത്തിലാണ് സംഭവം. കരസേനയുടെ നേതൃത്വത്തില്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്ന സൈനികരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലേയില്‍നിന്നുള്ള പോലീസ് സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും.

ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. മൈനസ് 21 ഡിഗ്രിയായിരുന്നു തിങ്കളാഴ്ച ഇവിടത്തെ താപനില. സമാന സംഭവത്തില്‍ ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയില്‍ രണ്ട് പേരെ കാണാതായിരുന്നു.