Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരില്‍

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരില്‍ എത്തും. ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4.30ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഷ്ട്രപതി വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നാവിക അക്കാദമിയിലെത്തും.

ബുധനാഴ്ച രാവിലെ എട്ടിന് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമര്‍പ്പിക്കും. 10.15ന് മുതിര്‍ന്ന ഓഫീസര്‍മാരുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം സംവദിക്കും. 11.35ന് ഡല്‍ഹിയിലേക്ക് തിരികെ പോകും.