Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

തൃശ്ശൂര്‍-കുറ്റിപ്പുറം പാതയില്‍ വീണ്ടും ഗതാഗത നിയന്ത്രണം

തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ വീണ്ടും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. മേല്‍പ്പാലം പണിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എടപ്പാള്‍-കുറ്റിപ്പുറം റോഡില്‍ ചൊവ്വാഴ്ച രാത്രിമുതലാണ് നിയന്ത്രണം. കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ കണ്ടനകം, ചേകന്നൂര്‍, വട്ടംകുളം വഴി എടപ്പാളിലെത്തി തിരിഞ്ഞുപോകണം.

എന്നാല്‍ റോഡിന്റെ ഒരുഭാഗം തുറന്നുതന്നെ കിടക്കുന്നതിനാല്‍ തൃശ്ശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. കുറ്റിപ്പുറം റോഡില്‍ നിര്‍ത്തിവെച്ച പൈലിങ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതം തടയുന്നത്. ശേഷിക്കുന്ന പൈലിങ് നടത്താനായി എറണാകുളത്തുനിന്ന് പുതിയ യന്ത്രമെത്തിച്ചിട്ടുണ്ട്.