തിരുവനന്തപുരം: വേൾഡ് യൂത്ത് സ്‌കിൽ ദിനത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ജൂലൈ 15ന് 11 ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കും. 2019-2020, 2020-2021 വർഷം പഠനം പൂർത്തിയാക്കിയ എൻജിനിയറിങ് ബിരുദധാരികൾക്കും കണക്ക്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്‌സ് എന്നിവ ഐശ്ചിക വിഷയമായെടുത്ത് ബിരുദമോ ബിരുദാനന്തരബിരുദമോ പൂർത്തിയാക്കിയവർക്കും കോഴ്‌സുകൾ പ്രയോജനപ്പെടും. ഈ അധ്യയന വർഷം പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കും കോഴ്‌സിന് ചേരാം. കോഴ്‌സ് മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് നിയമന സഹായവും അസാപ്പ് ഉറപ്പുവരുത്തും.
അസാപ് എ. ഡബ്‌ള്യു. എസ് അക്കാദമി ക്‌ളൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്, ഫുൾ സ്റ്റാഫ് ഡെവലപ്പർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്, ഫാർമ ബിസിനസ് അനലിറ്റിക്‌സ്, ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്‌ളിനിക്കൽ റിസർച്ച് ആന്റ് ഫാർമ കോ വിജിലൻസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്‌ളിനിക്കൽ റിസർച്ച് ആന്റ് ക്‌ളിനിക്കൽ ഡാറ്റ മാനേജ്‌മെന്റ്, സർട്ടിഫൈഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് ഓപ്പറേഷൻസ് പ്രൊഫഷണൽ, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ഡാറ്റാ അനലറ്റിക്‌സ്, വെൽത്ത് ആന്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ബൂട്ട്ക്യാമ്പ് എന്നിവയാണ് പുതിയ കോഴ്‌സുകൾ.
അർഹരായ വിദ്യാർത്ഥികൾക്ക് 50 മുതൽ 75 ശതമാനം വരെ ഫീസ് സബ്‌സിഡി ലഭിക്കും. നബാർഡിന്റേയും മറ്റു സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് കോഴ്‌സുകൾക്ക് ഫീസ് സബ്‌സിഡി ലഭ്യമാക്കുന്നത്. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും: www.asapkerala.gov.in.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
സ്കൂളുകൾ തുറന്നു. നാടും , നഗരവും വീണ്ടും സജീവമായി
കണ്ണൂരിൽ വീണ്ടും അട്ടിമറി; റെയിൽവേ ബോഗിക്ക് തീവച്ചു .
മണ്ഡലത്തിൽ റോഡ് ഷോയുമായി രാഹുലും പ്രിയങ്കയും.
സിദ്ദിഖ് കാപ്പൻ ; കേസ് കേരളത്തിലേക്ക് മാറ്റില്ല.
കോഴിക്കോട് ഭീകരാക്രമണം; പ്രതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു.
പ്രമുഖ മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു.
രാഷ്ട്രപതി നാളെ കേരളത്തിലെത്തും.
കൈ വെട്ട് കേസ് ; പ്രതിക്കെതിരെ ലക്ഷങ്ങളുടെ പാരിതോഷികവുമായി എൻ ഐ എ .
സ്വപ്നയുടെ അടുത്ത വെളിപ്പെടുത്തൽ; പ്രതിസന്ധിയിൽ സി പി എം.
ലൈഫ് കോഴ; ശിവ ശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു.
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.