Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കേരളത്തില്‍ എയിംസ് വേണമെന്ന ആവശ്യം; പ്രധാനമന്ത്രിയുടെ പ്രതികരണം അനുകൂലമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് വേണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായി പ്രതികരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് എയിംസ് വേണമെന്ന കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇക്കാര്യത്തില്‍ അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കായഴ്ച സൗഹാര്‍ദപരമാണെന്നും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.