Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കടകള്‍ തുറക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കടകള്‍ തുറക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാഹചര്യമാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമായത്. ഇളവ് വരുത്താവുന്നിടങ്ങളില്‍ ഇളവ് അനുവദിക്കും. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരത്തില്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാവണം.

സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നാല്‍ നേരിടേണ്ട രീതിയില്‍ അതിനെ നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞുജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.