Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

വരുന്നു കന്നുകാലികള്‍ക്കും ആധാര്‍ മാതൃകയില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍

സംസ്ഥാനത്തെ കന്നുകാലികള്‍ക്ക് ആധാര്‍ മാതൃകയില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (യു.ഐ.ഡി.) വരുന്നു. പദ്ധതിപ്രകാരം നാലുമാസം മുതല്‍ മുകളിലോട്ട് പ്രായമുള്ള എല്ലാ കന്നുകാലികള്‍ക്കും യു.ഐ.ഡി. നമ്പര്‍ നല്‍കും. ഉരുക്കളുടെ കാതുകളില്‍ മൈക്രോ ചിപ്പ് (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസ്) ഘടിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ഒരിക്കല്‍ ചിപ്പ് ഘടിപ്പിക്കുന്ന എല്ലാ മൃഗങ്ങളെയും ജീവിതകാലം മുഴുവന്‍ തിരിച്ചറിയാന്‍ കഴിയും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സംവിധാനം വഴി കന്നുകാലികളുടെ പ്രായം, കെട്ടിയിരിക്കുന്ന സ്ഥലം, കുത്തിവയ്പ് വിവരങ്ങള്‍, കറവയുടെ വിവരം, ഉടമയുടെ പേര്, മേല്‍വിലാസം തുടങ്ങി വിശദവിവരങ്ങള്‍ ശേഖരിക്കും.

ഉടമസ്ഥര്‍ മാറുന്നതടക്കമുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കും. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കന്നുകാലികളുടെ ഇലക്‌ട്രോണിക് രജിസ്റ്റര്‍ തയ്യാറാക്കും. മൃഗസംരക്ഷണവകുപ്പിന്റെ ഭൂമിക എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. ഇതിനായി ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നേരത്തേതന്നെ 2000 ടാബുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.