Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

മുഖ്യമന്ത്രി വിളിച്ചു: നാളെ കടകൾ തുറക്കില്ല, വ്യാപാരികൾ സമരത്തിൽനിന്ന്​ പിന്മാറി

കോഴിക്കോട്: നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്‍മാറി. മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.

വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്നും വരും ദിവസങ്ങളില്‍ ഇതിന് പരിഹാരം കാണാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. സമരപരിപാടികളില്‍ നിന്ന് പിന്‍തിരിയണമെന്നും കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഒരു നടപടിയും വ്യാപാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ചയെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു.

എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനാൽ വ്യാഴാഴ്ച മുതൽ സ്വന്തം നിലക്ക്​ കടകൾ പൂർണമായും തുറക്കുമെന്ന്​ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പര്യാപ്​തമല്ലെന്നും​ ടി. നസറുദ്ദീൻ ചൂണ്ടികാട്ടിയിരുന്നു. എന്നാൽ, വ്യാപാരികളുടെ ഈ നിലപാടിനെതിരെ ഇന്ന​െല മുഖ്യമന്ത്രി രൂക്ഷമായാണ്​ പ്രതികരിച്ചത്​. വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും മറ്റൊരു രീതിയില്‍ തുടങ്ങിയാൽ എങ്ങിനെ നേരിടണമെന്ന് അറിയാമെന്നുമാണ്​ മുഖ്യമന്ത്രി പറഞ്ഞത്​. അത്​ മനസ്സിലാക്കി കളിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്​ മുഖ്യമന്ത്രി അയഞ്ഞത്​.