കൽപ്പറ്റ.ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അറിയിച്ചു. മഴക്കാലത്ത് എലിപ്പനി കേസുകള്‍ കൂടിവരുന്ന പ്രവണതയുളളതിനാല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, തൊഴിലുറപ്പിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം. കൃഷിയിടങ്ങളിലും ചെളിവെളളത്തിലും മറ്റും പണിയെടുക്കുമ്പോള്‍ ഷൂ, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്. പലപ്പോഴും എലിപ്പനി മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് ചികിത്സ വൈകുന്നത് മരണത്തിന് കാരണമായേക്കാമെന്നും ഡി.എം.ഒ പറഞ്ഞു.
എലിപ്പനി മാരകമാണെങ്കിലും. പൂര്‍ണ്ണമായും പ്രതിരോധിക്കുവാന്‍ കഴിയുന്നതാണ്. രോഗം പിടിപെട്ടാല്‍ ആരംഭത്തിലെ ചികിത്സ വേണം. സ്വയം ചികിത്സ പാടില്ല. എലി മൂത്രത്തില്‍ നിന്നുമാണ് എലിപ്പനി മനുഷ്യരിലേക്ക് പകരുന്നതെങ്കിലും വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്ജനത്തിലൂടെയും അസുഖം പകരാം. മലിനജലവുമായിട്ടുള്ള സമ്പര്‍ക്കം, ശരീരത്തിലെ ചെറുമുറിവ്, കണ്ണ്, മൂക്ക്, വായ എന്നിവയിലെ മൃദുല ചര്‍മ്മത്തിലൂടെയുമാണ് എലിപ്പനിയുടെ അണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്.
*ലക്ഷണങ്ങള്‍*
പനി, തലവേദന, കണ്ണിന് ചുവപ്പ് നിറം, ശരീരവേദന, ശക്തമായ പേശീവേദന, വിറയല്‍ തുടങ്ങിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. എലിപ്പനി ഒരു ബാക്ടീരിയ രോഗമായതിനാല്‍ തക്കസമയത്തുള്ള ചികിത്സകൊണ്ട് രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്ന് ഡി.എം.ഒ അറിയിച്ചു.
*പ്രതിരോധം എങ്ങനെ*
മലിനജലവുമായിട്ടുളള സമ്പര്‍ക്കം ഒഴിവാക്കുക, വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക, കൈകാലുകളില്‍ മുറിവുളളവര്‍ മലിന ജലത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക, വീടും പരിസരവും എലി പെരുകാതെ സൂക്ഷിക്കുക എന്നിവ ആവശ്യമാണ്. തൊഴിലുറപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, വിവിധ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ 200 mg ഡോക്സിസൈക്ലിന്‍ ആഴ്ച്ചയില്‍ ഒരു ഡോസ് വീതം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം 4 ആഴ്ച്ച കഴിക്കേണ്ടതാണ്. സംശയകരമായ രോഗലക്ഷണമുളളവര്‍ സ്വയം ചികിത്സ നല്‍കാതെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
യുഎസിൽ കുരങ്ങുപനി ബാധിച്ച ഗർഭിണിയായ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി.
സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു.
പുതിയ ഒമൈക്രോണ്‍ വകഭേദം : വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന.
ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
മെഡിസെപ്പ് അടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും
കുരങ്ങുപനി: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി നല്കി കേന്ദ്രം.
ഇന്ത്യയുടെ വാക്സിനേഷന് യജ്ഞം ലോക രാഷ്ട്രങ്ങള്‍ക്ക് പാഠം: ബില്‍ ഗേറ്റ്സ്.
ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യത: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്
ഷിഗെല്ല കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം
തമിഴ്നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ നീക്കം
സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍, അങ്കണവാടി മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിച്ചു.
കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു..!