Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

സ്പോട്ട് ഇന്റര്‍വ്യൂ

കൽപ്പറ്റ.108 ആംബുലന്‍സിന്റെ കീഴിലുളള വിവിധ തസ്തികകളിലേക്ക് വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെച്ച് സ്പോട്ട് ഇന്റര്‍വ്യൂ നടത്തുന്നു. നഴ്സ് (ഇ.എം.ടി) തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 3 ന് രാവിലെ 10.30 മുതലും എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ്, പ്രോഗ്രാം മാനേജര്‍ തസ്തികകളിലേക്ക് 5 ന് രാവിലെ 10.30 മുതലും നടക്കും

നഴ്‌സ് യോഗ്യത-ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ്. പ്രായം 40 വയസ് കവിയരുത്.

എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ് യോഗ്യത-ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി ഇന്‍ ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയം. 35 വയസ് കവിയരുത്.

പ്രോഗ്രാം മാനേജര്‍ യോഗ്യത-ഒരു അംഗീകൃത ഡിഗ്രി,10 വര്‍ഷം ഈ തസ്തികയിലുള്ള പ്രവര്‍ത്തിപരിചയം. 45 വയസ്സില്‍ കവിയരുത്.