Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

ഹരിയാനയിൽ സമരം നടത്തിയ നൂറോളം കർഷകർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു.

ചണ്ഡീഗഢ്: ഹരിയാണ ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി നേതാവുമായ രണ്‍ബീര്‍ ഗംഗ്വയുടെ കാര്‍ ആക്രമിച്ചെന്നാരോപിച്ച്‌ നൂറിലേറെ കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെയാണ് രണ്‍ബീര്‍ ഗംഗ്വയുടെ കാറിനു നേരെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ജൂലായ് 11ന് സിര്‍സ ജില്ലയിലാണ് സംഭവം നടന്നത്. ഡെപ്യൂട്ടി സ്പീക്കറുടെ കാര്‍ തകര്‍ത്തെന്നാരോപിച്ച്‌ അന്നുതന്നെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതക ശ്രമവും ചുമത്തിയിട്ടുണ്ട്. കര്‍ഷക നേതാക്കളായ ഹര്‍ചരണ്‍ സിങ്, പ്രഹ്ളാദ് സിങ് തുടങ്ങിയവരുടെ പേരുകള്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

വ്യാജ കേസുകള്‍ എടുത്ത് സമരക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും കോടതിയില്‍ നേരിടുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചുബിജെപി നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി എന്നും കര്‍ഷകര്‍ ആരോപിച്ചു. രാജ്യദ്രോഹ കേസ് കോളനി കാലത്തെ നിയമമാണ് എന്നാണ് സുപ്രീംകോടതി ഇന്ന് നിരീക്ഷിച്ചത്. സ്വാതന്ത്ര്യം ലഭിച്ച്‌ 75 വര്‍ഷത്തിന് ശേഷവും ഈ നിയമം ആവശ്യമുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.

കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമാര്‍ കര്‍ഷകരെ നേരത്തേ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും ആദ്യം നിയമം എടുത്തുമാറ്റൂ എന്നിട്ട് മതി ചര്‍ച്ച എന്നായിരുന്നു കര്‍ഷകരുടെ നിലപാട്.