Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

പദ്ധതി നടത്തിപ്പിന് പണമില്ല: ബസ്സ്റ്റാന്‍ഡ് പണയം വെക്കാനൊരുങ്ങി മലപ്പുറം നഗരസഭ

പദ്ധതി നടത്തിപ്പിനു പണമില്ലാത്തതിനാല്‍ ബസ്സ്റ്റാന്‍ഡ് പണയംവെക്കാനൊരുങ്ങുകയാണ് മലപ്പുറം നഗരസഭ. പി.എം.എ.വൈ.ലൈഫ് ഭവന പദ്ധതിയില്‍ നഗരസഭയുടെ വിഹിതത്തിന് പണം കണ്ടെത്താനാണ് ഈ നീക്കം. മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിലാണ് പണയംവെക്കുക.

20 വര്‍ഷം കാലാവധിയുള്ള വായ്പയ്ക്ക് അഞ്ചുകോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 75 കോടിയിലധികം മൂല്യമുണ്ട് സ്റ്റാന്‍ഡിന്. പി.എം.എ.വൈ.ലൈഫ് ഭവനപദ്ധതിയുടെ 50 ശതമാനം നഗരസഭയും ബാക്കി 50 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വഹിക്കണമെന്നാണ് പുതിയ തീരുമാനം.

332 വീടുകളുടെ അപേക്ഷ നഗരസഭയ്ക്കു മുന്‍പിലുണ്ട്. ഇതിനായി 4.98 കോടി ചെലവഴിക്കണം. ഇത്രയും വലിയ തുക തനതു ഫണ്ടിലില്ലാത്തതുകൊണ്ടാണ് പണയം വെക്കാനുള്ള തീരുമാനമെന്ന് അധികൃതര്‍ പറയുന്നു.