Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

ജാർഖണ്ഡിൽ കുപ്രസിദ്ധമാവോയിസ്റ്റിനെ സി ആർ പി വെടിവച്ച് കൊന്നു.

റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ത​​​ല​​​യ്ക്കു 15 ല​​​ക്ഷം വി​​​ല​​​യി​​​ട്ട മാ​​​വോ​​​യി​​​സ്റ്റി​​​നെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു​​​. ബു​​​ധേ​​​ശ്വ​​​ർ ഒ​​​റാ​​​വോ​​​ൺ എ​​​ന്ന ലു​​​ൽ​​​ഹ​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഗും​​​ല ജി​​​ല്ല​​​യി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. സി‌പി‌ഐ (മാവോയിസ്റ്റ്) റീജിയണൽ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ബുധേശ്വർ . കൊലപാതകം, കൊലപാതകശ്രമം, കലാപം, കൊള്ളയടിക്കൽ, കവർച്ച എന്നീ 103 കേസുകളിൽ ഒറാവോണിന്റെ പേരിൽ ഉള്ളത്. ഗുംലയിലാണ് എറ്റവുമധികം കേസുകൾ ബുധേശ്വറിനെതിരെ ചാർജ്ജ് ചെയ്തിട്ടുളളത് (81), സിംദേഗ (16), ലോഹർഡാഗ (4), ഗർവ (2) . സി​​​ആ​​​ർ​​​പി​​​എ​​​ഫ് കോ​​​ബ്ര യൂ​​​ണി​​​റ്റി​​​ന്‍റെ 209-ാം ബ​​​റ്റാ​​​ലി​​​യ​​​നാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത്. ഒ​​​രു എ​​​കെ 47 റൈ​​​ഫ​​​റി​​​ളും ഏ​​​റ്റു​​​മു​​​ട്ട​​​ൽ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

കോബ്ര 203 ബറ്റാലിയനിലെ
വിശ്വജിത് കുംഭാകർ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ് ഇതേ വനത്തിൽ നടന്ന ഓപ്പറേഷനിൽ കൊല്ലപ്പെട്ടിരുന്നു. ഇതേ സംഭവത്തിൽ സി ആർ പി യുടെ ഭാഗമായിരുന്ന ഡ്രോൺ എന്ന നായയും കൊല്ലപ്പെട്ടു. പിറ്റേന്ന് ഗ്രാമവാസിയായ രാംദേവ് മുണ്ട ഐ.ഇ.ഡി സ്ഫോടനത്തിൽ പരിക്കേറ്റു. ഇടതൂർന്ന വനത്തിനുള്ളിൽ സുരക്ഷാ സേനയെ നയിക്കുകയായിരുന്നു. പിന്നീട് ചികിത്സയ്ക്കിടെ ഗ്രാമവാസിയും മരണപ്പെട്ടു.