Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികള്‍ മൊബൈല്‍ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്. വിപണിയിലെ ശക്തമായ മത്സരവും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വന്‍തുക കുടിശ്ശിക അടയ്‌ക്കേണ്ട സാഹചര്യവുമാണ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണം.

വോഡഫോണ്‍-ഐഡിയയാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണെന്ന് ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ എയര്‍ടെലും രംഗത്തുവരികയായിരുന്നു. എന്നാല്‍ നിരക്ക് വര്‍ധനവ് ഏത് രീതിയിലായിരിക്കുമെന്ന് കമ്പനികള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദ കണക്കനുസരിച്ച് 50,921 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് വോഡഫോണ്‍-ഐഡിയയുടെ വെളിപ്പെടുത്തല്‍. എയര്‍ടെലിന് 23,045 കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. 23,044.9 കോടിയുടെ നഷ്ടമാണ് ഭാരതി എയര്‍ടെല്‍ നേരിട്ടത്. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.