Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭർത്താവിനെ നീല ചിത്ര നിർമ്മാണ കേസിൽ അറസ്റ്റ് ചെയ്തു

മുംബൈ : നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ പൊലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്.

നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായത്. ഫെബ്രുവരിയില്‍ മുംബൈ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ്.

നീലച്ചിത്ര നിര്‍മ്മാണത്തിന്റെ മുഖ്യആസൂത്രകന്‍ രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭർത്താവിനെ നീല ചിത്ര നിർമ്മാണ കേസിൽ അറസ്റ്റ് ചെയ്തു