Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

സ്കൂളുകൾ തുറക്കാൻ സമയമായി ഐ എം എ

ന്യൂഡല്‍ഹി : കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ സമയമായെന്ന് എയിംസ് മേധാവി. സ്കൂളുകള്‍ തുറക്കുന്ന കാര്യം ഉടന്‍ പരിഗണിക്കണമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഡയറക്ടര്‍ പറഞ്ഞു.

ഇന്ത്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികള്‍ക്ക് പലര്‍ക്കും സ്വാഭാവിക പ്രതിരോധശേഷി വികസിച്ചിട്ടുണ്ടെന്നും കൃത്യമായ ആസൂത്രണത്തോടെ ടി.പി.ആര്‍ 5 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുമെന്നും ദേശീയ മാധ്യമത്തിന്റെ ചോദ്യങ്ങൾക്കുത്തരമായി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.