Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം നൽകണം

തിരുവനന്തപുരം: വിവാഹിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായ വനിതാ ശിശു വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. സ്ത്രീധനം ആവശ്യപ്പെടുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ വകുപ്പുകളിലെയും വിവാഹിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് വാങ്ങി റിപ്പോര്‍ട്ട് ചെയ്യാനും വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള സ്ത്രീധന നിരോധന ചട്ടം 2004 റൂള്‍ 7 ഖണ്ഡം 4 ഉപഖണ്ഡം (a) പ്രകാരമാണ് സത്യവാങ്മൂലം നല്‍കേണ്ടത്. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയിലുള്ള സ്ത്രീധന സമ്പ്രദായം ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.