Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

അമ്പെയ്ത്ത് മിക്‌സഡ് ഡബിള്‍സ്: ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്കിയോ: അമ്പെയ്ത്ത് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. ദീപികാ കുമാരി-പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്‌പെയ് സഖ്യത്തെ തോല്‍പ്പിച്ചു. അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ പകരുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങളായ ദീപികാ കുമാരിയും പ്രവീണ്‍ ജാദവും കാഴ്ചവച്ചത്. അടുത്ത എതിരാളികള്‍ കരുത്തരായ ദക്ഷിണ കൊറിയയാണ്.

അവസാന സെറ്റ് വരെ ആവേശോജ്വലമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ദീപികാ കുമാരിയുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. മൂന്ന് ശ്രമങ്ങള്‍ ഒഴികെ ബാക്കിയെല്ലാ ശ്രമങ്ങളിലും കൃത്യം പത്ത് പോയിന്റ് കണ്ടെത്തിയ ദീപിക കുമാരി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അല്‍പസമയത്തിന് ശേഷം തന്നെ ക്വാര്‍ട്ടര്‍ മത്സരവും, ശേഷം ഫൈനല്‍ മത്സരങ്ങളും ആരംഭിക്കും. ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന ഇനമാണ് അമ്പെയ്ത്ത്. ലോക ഒന്നാം നമ്പര്‍ താരമാണ് ദീപിക കുമാരി. പരിചയ സമ്പന്ന കുറഞ്ഞ, ആദ്യമായി ഒളിമ്പിക്‌സില്‍ എത്തുന്ന താരമാണ് പ്രവീണ്‍ ജാദവ്.

2020 ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. ശനിയാഴ്ച നടന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ യാങ് ക്വിയാനാണ് ചൈനയ്ക്കായി സ്വര്‍ണം നേടിയത്. 251.8 പോയന്റുമായി ഒളിമ്പിക് റെക്കോഡോടെയാണ് താരത്തിന്റെ നേട്ടം. 251.1 പോയന്റോടെ റഷ്യന്‍ താരം ഗലാഷിന അനസ്താസിയ വെള്ളി മെഡല്‍ സ്വന്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ക്രിസ്റ്റെന്‍ നിനയ്ക്കാണ് വെങ്കലം.

ഇന്ത്യന്‍ വനിതാ ഹോക്കി മത്സരവും ഇന്ന് നടക്കും. 2016 റിയോ ഗെയിംസില്‍ 36 വര്‍ഷത്തിനിടെ ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി ടോക്കിയോയില്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ഒയി ഹോക്കി സ്റ്റേഡിയത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ നെതര്‍ലാന്‍ഡിനെതിരെ നേരിടും.