Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

ഡിജിറ്റൽ കറൻസി രംഗത്തേക്ക് ഇന്ത്യയും

മുംബൈ: പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണം ഉടന്‍ ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റല്‍ കറന്‍സിയുടെ ഉപയോഗം കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും സ്വകാര്യ വെര്‍ച്വല്‍ കറന്‍സികളുടെ ഉപയോഗത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്നും ടി രബി ശങ്കര്‍ പറഞ്ഞു.

മൊത്ത, റീട്ടെയില്‍ വിഭാഗങ്ങള്‍ക്കായി ഡിജിറ്റല്‍ കറന്‍സിയുടെ പൈലറ്റ് പ്രോജക്റ്റ് കേന്ദ്ര ബാങ്ക് ഉടന്‍ ആരംഭിക്കും.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) എന്ന പേരിലായിരിക്കും പുറത്തിറങ്ങുക.