Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

മേരി കോം പ്രീ ക്വാര്‍ട്ടറില്‍

ടോക്കിയോ: ഒളിമ്പിക്‌സില്‍ മേരി കോം പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ഡൊമിനിക്കന്‍ താരം ഹെര്‍നാന്‍ഡസ് ഗാര്‍സിയയെ തോല്‍പ്പിച്ചാണ് മേരികോം പ്രീ ക്വാര്‍ട്ടറിലെത്തിയത്. നിരന്തരം പഞ്ചുകളും ഹുക്കുകളുമായി ഡൊമിനിക്കന്‍ താരത്തെ വിറപ്പിച്ച മേരി കോം പ്രീക്വാര്‍ട്ടറിലേക്ക് അനായാസമായി കടക്കുകയായിരുന്നു.41 ആണ് സ്‌കോര്‍ നില.

ബോക്‌സിംഗ് ഫ്‌ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും മേരി കോമിന് വ്യക്തിമായ ആധിപത്യമുണ്ടായിരുന്നു. ആദ്യ റൗണ്ടില്‍ മൂന്ന് ജഡ്ജസ് മേരി കോമിന് 10 പോയിന്റുകള്‍ വീതം നല്‍കി. ഡൊമിനിക്കന്‍ താരത്തിന് രണ്ട് പത്ത് പോയിന്റുകള്‍ മാത്രമാണ് ലഭിച്ചത്.