Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ഡിക്സി ഫയർ ; അമേരിക്കയുടെ വന സംമ്പത്തിന് വെല്ലുവിളിയുയർത്തുന്നു.

ലോ​സ് ആ​ഞ്ച​ല​സ്: പ​ടി​ഞ്ഞാ​റ​ൻ അ​മേ​രി​ക്ക​യി​ൽ പ​ട​രു​ന്ന കാ​ട്ടു​തീ​ക​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്തി​ന്‍റെ വ​ട​ക്ക് പ​ട​രു​ന്ന ഡി​ക്സി ഫ​യ​ർ എ​ന്ന കാ​ട്ടു​തീ​യി​ൽ നി​ര​വ​ധി ഭ​വ​ന​ങ്ങ​ൾ ചാ​ന്പ​ലാ​യി.

ഇ​ന്ത്യ​ൻ ഫാ​ൾ​സ് എ​ന്ന ചെ​റു പ​ട്ട​ണ​ത്തി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം.പ്ലൂമാസ്, ബ്യൂട്ട് കൗണ്ടികളിലെ 298 ചതുരശ്ര മൈൽ ഏക്കറിലെ (772 ചതുരശ്ര കിലോമീറ്റർ) വൃക്ഷങ്ങളും കുറ്റിക്കാടുകളും കത്തി നശിച്ചതായി അഗ്നിശമന സേന അറിയിച്ചു അഗ്നി ശമനത്തിന് മനുഷ്യ പ്രയത്നമാണ് പ്രധാന വെല്ലുവിളി. മിക്കയിടങ്ങളിലും ഫയർ ഫോഴ്സ് വാഹനങ്ങളോ ഉപകരണങ്ങളോ എത്തിക്കാൻ സാധിക്കാത്തതും തീപടരാൻ കാരണമായിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾക്ക് തീ അണക്കാൻ ഉപകരണങ്ങളുമായി പോകാൻ കഴിയാത്ത പരുക്കൻ ഭൂപ്രദേശങ്ങളിൽ കാൽനടയാത്ര പോകേണ്ടിവന്നുവെന്ന് കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ വക്താവ് റിക്ക് കാർഹാർട്ട് പറഞ്ഞു.ജു​ലൈ 14നാ​ണ് ഈ ​കാ​ട്ടു​തീ പ​ട​രാ​ൻ തു​ട​ങ്ങി​യ​ത്. 1,81,000 ഏ​ക്ക​ർ ഭൂ​മി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഇ​രു​പ​തു ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് തീ​യ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്. അ​യ​ൽ​സം​സ്ഥാ​ന​മാ​യ ഒ​റേ​ഗോ​ണി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് ബൂ​ട്ട്‌​ലെ​ഗ് ഫ​യ​ർ എ​ന്ന കാ​ട്ടു​തീ പ​ട​രു​ന്നു​ണ്ട്.

2200 ഓളം അഗ്നിശമന സേനാംഗങ്ങളാണ് തീ അണക്കാൻ രംഗത്തുള്ളത്.