Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ആമസോണിലും ഇനി ഡിജിറ്റൽ കറൻസി

മുംബൈ: ആഗോള ഇ കൊമേഴ്സ് കമ്ബനിയായ ആമസോൺ തങ്ങളുടെ ഇടപാടുകളിൽ ‍ ഡിജിറ്റല്‍ കറന്‍സിയും ഉൾപ്പെടുത്താൻ സാധ്യത. ബിറ്റ്കോയിന്‍ പോലുള്ള കറന്‍സികള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങൾ വാങ്ങാൻ സാധിക്കുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തുന്നത്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ കറന്‍സി ആന്റ് ബ്ലോക്ക്‌ചെയിന്‍ പ്രൊഡക്‌ട് ലീഡിനെ കമ്ബനിയുടെ ഭാഗമാക്കാനൊരുങ്ങുകയാണ് ആമസോണ്‍.

ഈ പ്രൊഡക്‌ട് ലീഡിനായി കമ്ബനി പരസ്യവും പുറത്തിറക്കി.
അറുപതോളം ഓൺലൈൻ കമ്പനികൾ ഡിജിറ്റൽ കറൻസി സ്വീകരിക്കുന്നുണ്ടെങ്കിലും ഇതുവരെ ആമസോണ്‍ ഡിജിറ്റല്‍ കറന്‍സിയെ ഒരു പേമെന്റ് ഓപ്ഷനായി അംഗീകരിച്ചിട്ടില്ല.