Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

വിധി അംഗീകരിക്കുന്നു, രാജി വയ്ക്കില്ല, വിചാരണ നേരിടും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി വിധിയില്‍ രാജിവെയ്ക്കില്ലെന്നും വിചാരണ നേരിടുമെന്നും മന്ത്രി വി ശിവന്‍കുട്ടി. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നിയമസഭയില്‍ നടന്നതെന്നും വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതി കേസിന്റെ മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. കയ്യാങ്കളിക്കേസ് തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ച ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.